പ്രോട്ടോപ്ലാസത്തിൻ്റെ ആദ്യ ജീവ തുടിപ്പുകൾ ജലത്തിൽ നിന്നുത്ഭവിച്ച് നിരവധി കാല പരിണാമങ്ങളിലൂടെ ബുദ്ധി വികാസം പ്രാപിച്ച മനുഷ്യർ രൂപപെട്ടപ്പോൾ സനാതനനായ ആദിയോഗി ശ്രീ പരമേശ്വരൻ സനതന ധർമ്മമെന്ന ബ്രഹ്മ തേജസ് ഋഷീശ്വരന്മാർക്ക് വെളിപ്പെടുത്തി കൊടുത്തു . ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഋഷികൾ അന്വേഷിച്ചു കണ്ടെടുത്ത് പരമ്പരകൾക്ക് കൈമാറി വളർത്തിയ ഈ ശാസ്ത്രം ആർഷഞ്ജാനം എന്ന് അറിയപ്പെടുന്നു.
പാശ്ചാത്യ ശാസ്ത്രജ്ഞന്മാർ ബാഹ്യ പ്രപഞ്ചത്തെ കുറിച്ച് പഠിക്കുമ്പോൾ ഭാരതീയ ഋഷിമാർ മനുഷ്യൻ്റെ അന്തർ ലോകത്തിൻ്റെ നിഗൂഢതകൾ അന്വേഷിച്ചു കണ്ടെത്തി .. ഓരോ വ്യക്തിത്വത്തിൻ്റെയും പിന്നിൽ , സിരാവ്യൂഹത്തിൻ്റെ പിന്നിൽ, മനസിൻ്റെ പിന്നിൽ അനന്തവും അനശ്വരവുമായൊരു അദ്ധ്യാത്മീക കേന്ദ്രം ഉണ്ടെന്ന് ഋഷിമാർ കണ്ടെത്തി . ഇത് ജീവിതത്തിൻ്റെ കർമ്മ മാർഗ്ഗത്തിലൂടെ എങ്ങിനെ സാക്ഷാൽകരിക്കാമെന്ന് അവർ കാണിച്ചു തന്നു. ഈ നിരീക്ഷണത്തിൽ നിന്ന് മഹത്തായ വേദാന്ത ദർശനം രൂപപ്പെടുത്തി . മനുഷ്യനിൽ അന്തർലീനമായി കിടക്കുന്ന അപരിമേയമായ അദ്ധ്യാത്മിക ശക്തികളെ ജീവിതത്തിൽ എങ്ങിനെ സാക്ഷാൽക്കരിക്കാൻ കഴിയുമെന്ന് പ്രായോഗികതയിലൂടെ വെളിപ്പെടുത്തിയ ശാസ്ത്രമാണ് വേദാന്തം .
മനുഷ്യൻ്റെ ശാരീരികവും മാനസീകവുമായ ശക്തികളെ വേദാന്ത വിജ്ഞാനം കൊണ്ട് സംസ്ക്കരിക്കുമ്പോഴാണ് സൂഷ്മവും അനശ്വരവുമായ സത്യം അവനിൽ പ്രകാശിക്കുന്നത് .. ഈ സിദ്ധിയാണ് മനുഷ്യൻ്റെ യഥാർത്ഥവും മഹത്തായതുമായ വികാസം .. ഒരു സംസ്കാരത്തിനെ – മനുഷ്യകുലത്തെ മുന്നോട്ടു നയിക്കാവുന്ന, എല്ലാ ഒത്തു ചേരലിൻ്റെയും ഉറവിടമായ വേദങ്ങൾ ഒരു ശാസ്ത്രം എന്നതിലുപരി വലിയ ജീവിത വീക്ഷണത്തെ തുറന്നു കാണിക്കുന്നു.
സംസ്ക്കാര സമ്പന്നമായിരുന്ന ഒരു ജനതയുടെ വാസസ്ഥലമായിരുന്ന ഭാരതഖണ്ഡം ഈ സിദ്ധീ പൂർണ്ണത കൊണ്ട് മഹത്തരമായിരുന്നു. മനുഷ്യ സ്വഭാവത്തെയും പ്രപഞ്ചത്തെയും കുറിച്ചുള്ള ഗവേഷണങ്ങൾ ആദ്യമായി കിളിർത്തു വന്നത് ഇവിടെ ആയിരുന്നു. അത്മാവിൻ്റെ അമരത്വം , ഓരോ ജീവജാലങ്ങളിലും പ്രപഞ്ചത്തിലും അദ്ധ്യക്ഷനായ ഒരു ഈശ്വരൻ്റെ അസ്തിത്വം എന്നീ സിദ്ധാന്തങ്ങൾ കിളിർത്തു വന്നതും ഇവിടെയാണ് ..
മനുഷ്യൻ ശരീരം കൊണ്ടും സമ്പത്തു കൊണ്ടും വളർന്നാലും അവയ്ക്കൊപ്പം ആദ്ധ്യാത്മീകമായി വളരാതിരിക്കുകയും ചെയ്താൽ അവൻ്റെ ശക്തി കൊണ്ട് അന്യരെ ധ്വംസിക്കും. മാതാ പിതാക്കളെയും ഗുരുനാഥന്മാരെയും നിന്ദിക്കും. ഹിംസയും കുറ്റകൃത്യങ്ങളും ആത്മഹത്യയും പ്രകൃതി ധ്വംസനവും വർദ്ധിക്കും .. കുട്ടികളിൽ കുറ്റവാസന പെരുകും വിഷയാസക്തിയും, യുദ്ധങ്ങളും , അരാജകത്വവും വർദ്ധിച്ച് അസുര ലോകത്തിന് വഴിമാറും.
നമ്മൾ എന്തു ചെയ്യണം ..?
സനാതന ധർമ്മത്തിനും നമ്മുടെ വംശത്തിൻ്റെ സുസ്ഥിതിക്ക് വേണ്ടിയും എല്ലാ രാഷ്ട്രീയ ഭിന്നതകളും മറക്കണം ജാതി , ഭാഷാ , വർണ്ണം , ദേശം എന്നീ വിത്യാസങ്ങളും കലഹങ്ങളും ഉപേക്ഷിക്കണം .
പൊയ് പോയ മഹിമകളെ ഓർമ്മിപ്പിക്കുന്നത് വ്യർത്ഥമാണെങ്കിലും ഭാവി ഉടലെടുക്കുന്നത് ഭൂത കാലത്തിൽ നിന്നാണ്. അതുകൊണ്ട് എത്രത്തോളം പിന്നോട്ടു നോക്കാമൊ അത്രത്തോളം പിന്നോട്ടു നോക്കുക. എന്നിട്ട് മുന്നോട്ടു കുതിച്ചു കയറുക .. ഭാരതീയ സംസ്കാരം മുൻപു് ഇരുന്നതിനേക്കാൾ കൂടുതൽ പ്രകാശമാനവും മഹത്തരവും ഉൽകൃഷ്ടവുമാക്കുക ..
ആദ്യം നമ്മുടെ ഗ്രന്ഥങ്ങളിൽ അന്തർലീനമായി കിടക്കുന്ന അദ്ധ്യാത്മീകാശയ രത്നങ്ങൾ വെളിയിൽ കൊണ്ടു വരണം. അവ ഓരോ ദേശങ്ങളിലെയും ജനങ്ങൾക്ക് പ്രാപ്യമായ ഭാഷകളിൽ പ്രചരിപ്പിക്കണം. വേദാന്തങ്ങളിലെ ആത്മീയ ദിവ്യ പ്രകാശം ഭാരതത്തിലെ ഓരോ മനുഷ്യൻ്റെയും വീട്ടുപടിക്കൽ അഗ്നിയായി പടർത്തണം .. മനുഷ്യരാശിയുടെ മോചനത്തിന് , ബാഹ്യേന്ദ്രീയ തലത്തിൽ നിന്നും ആദ്ധ്യാത്മീകതയിലേക്കുള്ള നവീന പരിഷ്ക്കാരം കൊണ്ടു മാത്രമെ കഴിയൂ.
ഈ മഹാ ദൗത്യം ഏറ്റെടുക്കാനുള്ള കർമ്മ ശക്തിയും ഇച്ഛാശക്തിയും പരമ ചൈതന്യമായി നിങ്ങളിൽ ഓരോരുത്തരിലും അന്തര്യാമിയാണ് എന്ന് ഓർമ്മിക്കുന്ന നിമിഷം ആ ശക്തി നിങ്ങളിൽ ഉണർന്നെഴുന്നേറ്റ് പ്രവർത്തന സന്നദ്ധമാകും .