വ്യാസ ഭാരതി കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഭാരതത്തിൽ എവിടെയും പ്രവർത്തിക്കാൻ കഴിയും വിധം രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് .. ആർഷ വിജ്ഞാനങ്ങളുടെ പ്രചരണവും , വിദ്യാഭ്യാസവും , ഗവേഷണവും തദ്വാര ഓരോ ഹിന്ദുവിനെയും സനാതന ധർമ്മത്തിൻ്റെ സ്വത്വത്തെ കുറിച്ച് ബോധവൽക്കരിക്കുക എന്നതാണ് ലക്ഷ്യം.
വ്യാസഭാരതിയുടെ സഹോധര സ്ഥാപനമായ ശ്രീധർമ്മ മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി കേന്ദ്ര സഹകരണ മന്ത്രാലയത്തിൽ രജിസ്ട്രേഷൻ ചെയ്യുന്നു. അംഗങ്ങളുടെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയാണ് ശ്രീധർമ്മ ആപ്കൊ ലിമിറ്റഡ് ലക്ഷ്യമാക്കുന്നത്.
വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തുന്ന രണ്ടു സൊസൈറ്റികളും നടപ്പിലാക്കുന്ന എല്ലാ പദ്ധതികളുടെയും ഗുണഭോക്താക്കൾ ഇതിലെ അംഗങ്ങൾ മാത്രമാണ്.
ശ്രീധർമ്മ ആപ്കൊ ലിമിറ്റഡ് : ഇൻ്റെസ്ട്രികൾ , വാണിജ്യ കേന്ദ്രങ്ങൾ , ഫാമുകൾ, IT – ഡിജിറ്റൽ ഇൻ്റെസ്ട്രി , കൺസ്ട്രക്ഷൻ , ഇൻസ്റ്റിട്യൂഷണൽ – സർവ്വീസ് മേഖലകൾ എന്നിവ സ്ഥാപിച്ച് നടത്തുകയും ഇത്തരം സ്ഥാപനങ്ങളിൽ അംഗങ്ങൾക്കു മാത്രം തൊഴിൽ ലഭ്യമാക്കുകയും ചെയ്യുന്നു .
1. തകർക്കപെട്ടതൊ , തകർന്നതോ , ക്ഷയിക്കപെട്ടതൊ ആയ ആരാധനാലയങ്ങൾ / പൈതൃക കേന്ദ്രങ്ങൾ പുനർനിർമിക്കുകയും പുനരുദ്ധരണം ചെയ്തും സൊസൈറ്റി ഉടമസ്ഥതയിൽ സംരക്ഷിക്കുന്നു ..
2 .. ഇത്തരം കേന്ദ്രങ്ങളുടെ അനുബന്ധ വസ്തുവകകളിൽ സനാതന ധർമ്മ പഠനത്തിനായുള്ള കെട്ടിടങ്ങൾ സ്ഥാപിച്ച് സൊസൈറ്റി ഉടമസ്ഥതയിൽ ആർഷ വിജ്ഞാന കേന്ദ്രങ്ങൾ, സെമിനാറുകൾ, പഠനക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, നടത്തുകയും അവയുടെ പ്രോത്സാഹനത്തിനായി സ്കോളർഷിപ്പുകൾ, സമ്മാനങ്ങൾ, ക്യാഷ് അവാർഡുകൾ എന്നിവ ഏർപ്പെടുത്തുക .
3 … ക്ഷേത്ര കലകളും , സംസ്കൃത ഭാഷയും പ്രചരിപ്പിക്കുന്നതിന് പഠന ക്ലാസുകൾ നടത്തുകയും അത്തരം സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുകയും സഹായിക്കുകയും ചെയ്യുക.
4. ആത്മീയ പുരോഗതിക്ക് ഉതകുന്ന കാലാനുസൃതമായ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കുക.
5 .. ജാതി, ഉപജാതി വിവേചനങ്ങൾക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക.
6 … ഭാരതീയ സാംസ്കാരിക പൈതൃക വിജ്ഞാന പുസ്തകങ്ങൾ പ്രാദേശിക ഭാഷകളിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുക. ഇതിനായി സ്പോൺസർ ഷിപ്പുകൾ സ്വീകരിക്കുക.
7 .. സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂട്ടായ്മകൾ രൂപീകരിക്കുകയും അവർക്ക് നൈപുണ്യ വികസനവും ഉപജീവന അവസരങ്ങളും സൃഷ്ടിക്കുകയും .
8 . സമൂഹത്തിൽ മിതത്വം പ്രോത്സാഹിപ്പിക്കുക, മദ്യം, മയക്കുമരുന്ന്, ചൂതാട്ടം എന്നിവയ്ക്ക് അടിമപ്പെട്ടവർക്കായി മാനസികവും ശാരീരികവുമായ ചികിത്സയും കൗൺസിലിംഗ് കേന്ദ്രങ്ങളും സ്ഥാപിക്കുക.
9 .. ആഗോളതാപനത്തെ അതിജീവിക്കാൻ “ഒരാൾ ഒരു വൃക്ഷത്തൈ നടീൽ പദ്ധതി ” ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
10 … രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പരമ്പരാഗതവും പാരമ്പര്യേതരവുമായ രീതികൾ പ്രചരിപ്പിച്ച് , നടപ്പിലാക്കുക
11. യോഗ, പ്രാണായാമം, ധ്യാനം തുടങ്ങിയ മാനസികാരോഗ്യ വിദ്യാഭ്യാസ ക്ലാസുകൾ നടത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
12 . ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന സാമ്പത്തീക പരാധീനത അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി കോച്ചിംഗ് സെൻ്ററുകളും പ്രവേശന പരീക്ഷ പരിശീലന ക്ലാസുകളും , സാമ്പത്തിക സഹായങ്ങളും ചെയ്യുക.
13 ..വിവാഹിതരാകുന്നവർക്കായി കൗൺസിലിംഗ് സെൻ്ററുകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് സമൂഹ വിവാഹങ്ങളും , സാമ്പത്തിക സഹായങ്ങളും നൽകുക.
14 . കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും അവ നേടിക്കൊടുക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.
15 .. ഭാരതീയ സംസ്കാരത്തിനു യോജിച്ച രീതിയിലുള്ള ഗുരുകുല സബ്രധായ പ്രകാരമുള്ള പഠന കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സംഘടനകളെയും , ട്രസ്റ്റുകളെയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.
16 . ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവരുടെ കൂട്ടായ്മകൾ രൂപീകരിക്കുകയും പ്രവർത്തിക്കുക.
17 .. സാമ്പത്തികമായി ദുർബലരായ ആളുകൾക്ക് ജീവൻ രക്ഷാ മരുന്നുകൾ സൗജന്യമായി നൽകുക. പാലിയേറ്റീവ് സെൻ്ററുകൾ നടത്തുക
18 … തീർത്ഥാടന ടൂറിസം സർക്യൂട്ടുകൾ , പൈതൃക പഠന കേന്ദ്രങ്ങൾ, കൺവെൻഷൻ സെൻ്ററുകൾ, വേദ വേദാന്തങ്ങളെ കുറിച്ചുള്ള ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കുക.
19 . പ്രവർത്തന മേഖലയിലെ പഞ്ചായത്ത് / കോർപ്പറേഷൻ/ മുൻസിപാലിറ്റി അടിസ്ഥാനത്തിൽ ബ്രാഞ്ചുകൾ
സ്ഥാപിച്ച് സൊസൈറ്റി പ്രവർത്തിക്കുന്നു .
20 . ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി എല്ലാത്തരം പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടപ്പാക്കുന്നു.
21 .. അംഗങ്ങളുടെ കുടുംബങ്ങളിൽ സംഭവിക്കുന്ന ആകസ്മിക മരണം , ഗുരുതര ചികിത്സാ സഹായം , കുടുംബാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളും കോടതി വ്യവഹാരങ്ങൾ , ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നടപടികൾ എന്നിവയിൽ സൊസൈറ്റി മനുഷ്യത്വപരവും സൗഹാർദ്ദപരമായ ഇടപെടലുകൾ നടത്തുന്നു.
.
1. എല്ലാത്തരം കാർഷീകോല്പന്നങ്ങളുടെ ഉല്പാദനവും അതിൻ്റെ സംസ്കരണവും നിർമ്മാണം , വാങ്ങൽ , വില്പന , ധനകാര്യം , കയറ്റുമതി
എന്നിവയുമായി
ബന്ധപ്പെട്ട ബിസിനസ്സ് സ്ഥാപിക്കുക. പാരമ്പര്യവും അത്യന്താധുനീകവുമായ കാർഷികോപകരണങ്ങളു
ടെ നിർമ്മാണവും അവയുടെ ദേശീയവും
അന്തർദേശീയവുമായ
വിപണനങ്ങളും സ്ഥാപിച്ച് മേൽ പ്രസ്ഥാവിച്ചവയുടെ
പ്രോത്സാഹനവും ,
പരിപാലിക്കൽ , കൈകാര്യം ചെയ്യലും –
2 . ശാസ്ത്രീയമായി
വികസിപ്പിച്ച വിത്തുകൾ , ചെടികൾ, ജൈവ വളങ്ങൾ , സാങ്കേതിക
പരിഞ്ജാനം , കാർഷിക ഉല്പന്നങ്ങൾ , കാർഷിക ഉപകരണങ്ങൾ എന്നിവയുടെ വിപണന
അടിസ്ഥാന സൗകര്യങ്ങൾ നൽകി
കർഷകർക്കിടയിൽ കാർഷിക
പ്രവർത്തനങ്ങൾ
പ്രോത്സാഹിപ്പിക്കുക.
3 . കർഷകരുടെ വിളകൾ , സ്വത്ത്, ആരോഗ്യം, ജീവിതം , എന്നിവ ഇൻഷ്വറൻസ് ചെയ്യുന്നതിനായി ഏതെങ്കിലും ഇൻഷ്വറൻസ് കമ്പനിയുടെ സ്ഥാപന ബ്രോക്കർ , ഏജൻ്റ് , സർവേയർ എന്നീ നിലകളിൽ പ്രവർത്തിപ്പിക്കുക .
4.കാർഷികോല്പന്നങ്ങളുടെ വില സ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്കീമിൽ പങ്കെടുക്കാനും നടപ്പിലാക്കാനും വിളകളുടെ സംഭരണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഏജൻസികളായും പ്രവർത്തിക്കുക.
5 . സുഗന്ധവ്യഞ്ജനങ്ങൾ , സുഗന്ധ വസ്തുക്കൾ എന്നിവയുടെ കൃഷിയും അവയുടെ സംസ്കരണത്തെയും പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്യുക . ജൈവ കൃഷിയും മറ്റു ഹോർട്ടി വിളകളും പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്യുക. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ഗുണ മേന്മയുള്ള സസ്യങ്ങളിൽ നിന്നുള്ള ഹൈബ്രിഡ് വിത്തുകൾ ഉല്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുക . കേന്ദ്ര പ്രാദേശീക നഴ്സറികൾ പരിപാലിക്കുക , ജൈവ വളം ഉൾപ്പടെയുള്ള വളങ്ങളും ജൈവ കീടനാശിനികളും നിർമ്മിക്കുകയും വില്പനയും നടത്തുകയും ചെയ്യുക . ഇക്കോ ടൂറിസം വില്ലേജ് ടൂറിസം എന്നിവ നടത്തുകയും അവയുടെ മൂല്യ നിർണ്ണയവും സവിശേഷതകളും പ്രോത്സാഹിപ്പിക്കുക .. സൊസൈറ്റിയിലെ അംഗങ്ങൾക്കിടയിൽ കൃഷിയും കാർഷിക ജോലിയും പ്രോത്സാഹിപ്പിക്കുക .
6 . സൊസൈറ്റിയുടെ ലക്ഷ്യ പൂർത്തീകരണത്തിനായി സെമിനാറുകൾ, വർക്ക് ഷോപ്പുകൾ , എക്സിബിഷൻ / സെയിൽസ് മീറ്റിങ്ങുകൾ , പ്രമോഷനുകൾ, ഡെമോ സ്ട്രേഷനുകൾ, പ്രചാരണങ്ങൾ, ദേശീയ / അന്തർദേശീയ കോൺഫ്രൻസുകളിലും മീറ്റിംഗ്കളിൽ പങ്കെടുക്കുന്നതും ഉൾപ്പടെയുള്ള പഠനടൂറുകൾ നടത്തുക. കുട്ടികൾക്ക് കൃഷി രീതിയിൽ ക്ലാസുകൾ നടത്തുകയും വിദ്യാർത്ഥി ടൂറിസം ഗൈഡുകൾക്ക് പരിശീലനം നടത്തുകയും ചെയ്യുക.
7 . പുസ്തകങ്ങൾ , ആനുകാലികങ്ങൾ, വാർത്താ കുറിപ്പുകൾ, യൂട്യൂബ് മുതലായ ഡിജിറ്റൽ മീഡിയകളിലൂടെ യും മറ്റു എല്ലാ രീതികളും ഉപയോഗിച്ച് അംഗങ്ങളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കുക . സാംസ്കാരിക പ്രവർത്തനങ്ങളും , കൺവെൻഷൻ സെൻ്റെറുകൾ , എക്സ് ചേഞ്ച് പ്രവർത്തനങ്ങളും നടത്തുക .
8 . തീർത്ഥാടന ടൂറിസം , സാംസ്കാരിക ടൂറിസം , സാഹസീക വിനോദ സഞ്ചാരം , പൈതൃക കേന്ദ്രങ്ങൾ , വിദ്യാഭ്യാസ ടൂറിസം , മെഡിക്കൽ ടൂറിസം , നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രത്യേകം ടൂറിസം സർക്യൂട്ട് പാക്കേജുകൾ തുടങ്ങുകയും പ്രോത്സാഹിപ്പിക്കുകയും എറ്റെടുത്ത് നടപ്പാക്കുകയും ചെയ്യുക.
9 . ഓർഗാനിക് പോൾട്രി ഫാമുകൾ , ഡയറി ഫാമുകൾ, പൂന്തോട്ട കൃഷിയും പരിപാലനവും സംസ്കരണവും അക്വാകൾച്ചർ , റൂഫ് കൃഷി, തേനീച്ച വളർത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുത്ത് നടപ്പാക്കുകയും ചെയ്യുക .
10. ഔഷധ സസ്യങ്ങൾ , അലങ്കാര സസ്യങ്ങൾ , പച്ചക്കറികൾ , കൃഷി ചെയ്യുന്നതിനായി ഫാമുകൾ സ്ഥാപിക്കുന്നതിന് ഭൂമി പാട്ടത്തിനൊ , സോസൈറ്റി ഉടമസ്ഥതയിലോ വാങ്ങുക .
11. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്കും സൊസൈറ്റി അംഗങ്ങൾക്കും കുറഞ്ഞ വിലക്ക് ആവശ്യമായ എല്ലാ ഉപഭോക്തൃ വസ്തുക്കളുടെയും വിതരണത്തിനായി പ്രവർത്തന മേഖലകളിൽ ചെയിൻ സ്റ്റോറുകൾ പ്രവർത്തിപ്പിക്കുക .
12 . പാരമ്പര്യേതര ഊർജ്ജം , ബയോ ടെക്നോളജി , മഴയെ ആശ്രയിച്ചുള്ള കൃഷി , എന്നിവയെ അടിസ്ഥാനമാക്കിയുള്ള കാർഷിക യൂണിറ്റുകളുടെ നടത്തിപ്പും പ്രോത്സാഹനവും നഗര ഗ്രാമപ്രദേശങ്ങളിൽ നടപ്പാക്കുക
13.. ഏതെങ്കിലും അഭ്യന്തരമൊ അല്ലെങ്കിൽ വിദേശ സ്ഥാപനങ്ങളുമായി സാങ്കേതികമായോ സാമ്പത്തീകമായോ ആയ സഹകരണത്തിൽ, അംഗങ്ങൾക്ക് ഗുണകരമെങ്കിൽ സൊസൈറ്റി ഏർപ്പെടുന്നു..
14 … സൊസൈറ്റിക്ക് പ്രത്യക്ഷമായൊ പരോക്ഷമായൊ ഗുണം ചെയ്യുന്ന ഏതെങ്കിലും സബ്സിഡിയറി സൊസൈറ്റിയൊ, സ്ഥാപനങ്ങളൊ രൂപീകരിക്കാനും ഏറ്റെടുക്കാനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു..
15 … സൊസൈറ്റി ആക്റ്റ് അനുവധിക്കുന്ന മാർഗ്ഗത്തിലൂടെ സ്വത്തുക്കൾ വാങ്ങുക, ഏറ്റെടുത്ത് സമ്പാദിക്കുക , കെട്ടിടങ്ങൾ , ഫാക്ടറികൾ, വർക്ക് ഷോപ്പുകൾ, വാഹനങ്ങൾ , യന്ത്രങ്ങൾ , വെയർഹൗസ് , ഗോഡൗണുകൾ, ഓഫീസുകൾ എന്നിവ നിർമ്മിക്കാനും പുനർനിർമ്മിക്കാനും , സ്ഥാപിക്കാനും , സജ്ജീകരിക്കാനും, പരിപാലാക്കാനും, സഹകരണ സ്ഥാപനത്തിൻ്റെ ബിസിനസ്സ് നടത്തുന്നതിനുള്ള മറ്റ് ഇൻസ്റ്റാളേഷനുകളും സൊസൈറ്റി നടപ്പാക്കുന്നു..
16 .. ഏതെങ്കിലും രാജ്യത്തിൻ്റെയൊ സംസ്ഥാനത്തിൻ്റെയൊ അധികാരികളിൽ നിന്ന് ഓർഡർ, കരാറുകളും സൊസൈറ്റി ഏറ്റെടുത്തു നടപ്പാക്കുന്നു…
17 .. കാർഷിക ഉല്പന്നങ്ങളുടെ ഗവേഷണ ലാബോറട്ടറികൾ , പരിശീലന സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും പൊതുജനങ്ങൾക്ക് ഉപകാരപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും പരിപാലിക്കുന്നതിനും
18 .. അംഗങ്ങൾക്കും കർഷകർക്കും അസോസിയേറ്റ് ഓർഗനൈസേഷനുകൾക്കും ബിസിനസ് സർക്കിളിലേക്കും വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും പേറ്റൻ്റെകൾ , വ്യാപാര മുദ്രകൾ, പകർപ്പുകൾ എന്നിവ നേടുന്നതിനും എല്ലാത്തരം ശാസ്ത്രീയവും വിപണന പരവും സാങ്കേതികവുമായ ഗവേഷണങ്ങൾ പരീക്ഷണങ്ങൾ എന്നിവ ഏറ്റെടുത്ത് നടപ്പിലാക്കുന്നു..
19 .. പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്, ശാസ്ത്രീയവും, സാങ്കേതികവുമായ അന്വേഷണങ്ങൾ , ഗവേഷണം, ലാബോറട്ടറികൾ, വർക്ക്ഷോപ്പ്, ലൈബ്രറികൾ , പ്രഭാഷണങ്ങൾ, പരീക്ഷണങ്ങൾ , കണ്ടുപിടുത്തങ്ങൾ എന്നിവ അംഗങ്ങൾക്കു പകർന്നു നൽകുകുന്നു..
20 .. ഏതെങ്കിലും വ്യക്തിയുടെയൊ വ്യക്തികളുടെയൊ ബിസിനസിൻ്റെ മുഴുവനായൊ അല്ലെങ്കിൽ ഏതെങ്കിലും ഭാഗമായൊ സ്വത്തുക്കളും ബാദ്ധ്യതകളും അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനങ്ങൾ/ കമ്പനി/ കോർപറേഷൻ/ സഹകരണ സംഘങ്ങൾ/ അല്ലെങ്കിൽ മറ്റു ഓർഗനൈസേഷനുകൾ സൊസൈറ്റിയുടെ ഉദ്ദേശത്തിന് അനുയോജ്യമാണെങ്കിൽ സൊസൈറ്റിക്ക് നടപ്പിലാക്കാൻ അധികാരമുള്ളതാണെങ്കിൽ ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നു..
21.. സൊസൈറ്റിയിലെ കർഷകർക്കും , അംഗങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ആദിവാസി സമൂഹങ്ങൾക്കും വിദ്യാഭ്യാസപരവും ആരോഗ്യപരമായ സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂളുകൾ , കോളേജുകൾ , ഫ്രൊഫഷണൽ കോളേജുകൾ , ലേഡീസ് / ജെൻ്റെസ് ഹോസ്റ്റലുകൾ , നൈപുണ്യ വികസന കേന്ദ്രങ്ങൾ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങൾ മെഡിക്കൽ ലാബോറട്ടറികൾ അശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിക്കുക.
22 .. ഉൽപ്പന്നങ്ങളുടെ ജനകീയവൽക്കരണത്തിനായി ഇൻഡ്യയിലൊ വിദേശത്തൊ എവിടെയും പ്രദർശനങ്ങളും വ്യാപാരമേളയും നടത്തുകയൊ പങ്കെടുക്കുകയൊ ചെയ്യുന്നു .
23 .. മൊത്തവില്പന ഏജൻ്റെമാർ , വിപണനക്കാർ , വിതരണക്കാർ കരാറുകാർ , ലയ്സൺ ഏജൻ്റെമാർ , ബ്രോക്കർമാർ, എന്നിവയിലൂടെ പ്രവർത്തിച്ച് ബിസിനസ്സ് വിപുലീകരിക്കുന്നു..
24 .. എല്ലാത്തരം സുഗന്ധ വ്യഞ്ജനങ്ങളും, ഉല്പന്നങ്ങളും മെഡിക്കൽ സസ്യങ്ങളും, അവയുടെ ഉൽപ്പന്നങ്ങളും ഏതെങ്കിലും തരത്തിലുള്ള യന്ത്ര സാമഗ്രികളും , ഉപകരണങ്ങൾ, വളങ്ങൾ , രാസവസ്തുക്കൾ , ഡിവൈസുകൾ , എന്നിവയുടെ ഇറക്കുമതിയും കയറ്റുമതിയും സൊസൈറ്റിക്ക് ചെയ്യാവുന്നതാണ്..
25 .. സൊസൈറ്റി കൈകാര്യം ചെയ്യുന്ന എല്ലാ കാർഷികവും കാർഷികേതര ഉല്പന്നങ്ങൾക്കും, ചെറുകിട കർഷകർക്കും സ്ഥിരമായ വളർച്ചയും മികച്ച ആദായ വിലയും ഉറപ്പാക്കുവാൻ വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുക ..
26 .. സാങ്കേതികവും സാമ്പത്തീകവും വിപണന പരവുമായ സഹായങ്ങൾ നൽകി ഗ്രാമീണ മേഖലയിലെ SSI യൂണിറ്റകളെ പുനരുജ്ജീവിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
27 .. ഹോട്ടൽ വ്യവസായം , കുടിൽ വ്യവസായം മറ്റു ചെറുകിട വ്യവസായങ്ങൾ സ്ഥാപിച്ച് ഗ്രാമപ്രദേശങ്ങളിൽ അംഗങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
28 .. അംഗങ്ങൾക്കിടയിൽ സ്വയം സഹായവും പരസ്പര സഹകരണവും വളർത്തുന്നതിന് സഹകരണ കൂട്ടായ്മകൾ രൂപീകരിക്കുക .
29 .. മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റം , ലോഗോ ബ്രാൻ്റ് പ്രമോഷൻ , ക്വാളിറ്റി കൺട്രോൾ ടെക്നോളജി , മറ്റു എല്ലാ തൊഴിൽ മേഖലകളിലും അംഗങ്ങൾക്ക് പരിശീലനം നൽകി സൊസൈറ്റി സംരംഭങ്ങളിൽ തൊഴിൽ നൽകുന്നു.
30 .. 55% സൊസൈറ്റി മൂലധനത്തിലും 45% സ്വകാര്യ മൂലധനത്തിലും ഫാമുകൾ , എസ്റ്റേറ്റുകൾ എന്നി ജോയിൻ്റെ വെഞ്ച്വർ സംരംഭങ്ങൾ സ്ഥാപിക്കുന്നു .
31.. പരസ്പര സഹകരണത്തിലൂടെ ദാരിദ്ര നിർമ്മാർജ്ജനം , മാനവശേഷി വികസനം , സാമൂഹീക ശാക്തീകരണം , സാദ്ധ്യമാക്കുന്നതിനായി പഞ്ചായത്ത് / മുൻസിപാലിറ്റി / കോർപ്പറേഷൻ പ്രദേശങ്ങളിൽ യോജ്യമായ പ്രൊജക്റ്റുകൾ ആരംഭിച്ച് അംഗങ്ങളുടെ ആളോഹരി വരുമാനം വർദ്ധിപ്പിക്കുന്നതിനായി സൊസൈറ്റി പ്രയത്നിക്കുന്നു.
പഞ്ചായത്ത് / മുൻസിപാലിറ്റി / കോർപറേഷൻ വാർഡുകളിൽ നിന്നു തിരഞ്ഞെടുക്കപെടുന്ന ഓരോ പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റികൾ ഗ്രാസ്റൂട്ട് സമിതികൾ എന്ന് അറിയപ്പെടുന്നു. ഒരു ജില്ലയിലെ ഗ്രാസ്റൂട്ട് സമിതികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ പ്രതിനിധികൾ അടങ്ങുന്നതാണ് ജില്ലാ സമിതികൾ. സംസ്ഥാനത്തെ വിവിധ ജില്ല സമിതികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തർ അടങ്ങുന്നതാണ് സ്റ്റേറ്റ് സമിതികൾ …
ശ്രീ ധർമ്മയിൽ / വ്യാസ ഭാരതിയിൽ പൊതുയോഗം തെരഞ്ഞെടുക്കപ്പെടുന്നവർ ഡയറക്റ്റേഴ്സ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു