ഭാരതീയ സംസ്കാരത്തിൻ്റെ അടിസ്ഥാന ശിലയായ സനാതന ധർമ്മത്തിലും ദേശീയതയിലും അടിയുറച്ചു വിശ്വസിക്കുന്നവരുടെ മതപരമായ കൂട്ടായ്മയാണ് വ്യാസഭാരതി ചാരിറ്റബിൾ സൊസൈറ്റി ….
കേരളത്തിലെ പാലക്കാട് ജില്ലയിൽ ഒറ്റപാലം കേന്ദ്രമായി സൊസൈറ്റിയുടെ റജിസ്ട്രേഡ് ഓഫീസും തമിൾ നാട്ടിലെ ഈ റോഡ് ജില്ലയിലെ പെരും തുറെയിൽ പ്രധാന ഓഫീസ് ആയി പ്രവർത്തിക്കുന്നു….
സൊസൈറ്റിയുടെ പ്രവർത്തന മേഖല ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും ലക്ഷ്യം ചെയ്യുന്നു.
ജീവ കാരുണ്യ പ്രവർത്തനങ്ങളും പാർശ്വവൽക്കരിക്കപ്പെടുന്ന ജനതയുടെ ലൗകീകവും ആത്മീയവുമായ പുരോഗതിക്ക് വേണ്ടി ഈ കൂട്ടായ്മ പ്രവർത്തിക്കുന്നു ….
ഭാരതീയ സംസ്കൃതിയും ഹൈന്ദവ ജനതയുടെ ജീവിത വ്യവസ്ഥയും അട്ടിമറിക്കപ്പെടുന്നു … ?
സെമിറ്റിക് മതങ്ങളുടെ കപട മതേതരത്വത്തിൽ ഹൈന്ദവ ജനത അതിവേഗം അനുദിനം സാമ്പത്തികമായും , സാംസ്കാരികമായും പാർശ്വവൽക്കരിക്കപ്പെട്ട് മൂന്നാംതരം പൗരന്മാരായി മാറി കൊണ്ടിരിക്കുകയാണ് . ഈ ഒരവസ്ഥ ഹൈന്ദവ ജനതയുടെയും , ഭാവി തലമുറയുടെയും ജീവിത വ്യവസ്ഥയെയും , സംസ്കാരത്തിൻ്റെയും സന്തുലിതാവസ്ഥയെ തകിടം മറിച്ച് അപകടകരമായ സാമൂഹ്യ വിപത്തിലേക്കാണ് നമ്മെ നയിക്കുന്നത് . വർഗ്ഗീയ വോട്ട് ബാങ്കും അതിൻ്റെ നിഴലിൽ പ്രവർത്തിക്കുന്ന അധികാര രാഷ്ട്രീയവും രാഷ്ട്രത്തിൻ്റെ ഏകതക്കും , സംസ്കാരത്തിനും , ദേശീയ കാഴ്ചപ്പാടിനും എതിരെ വൻ വെല്ലുവിളി ഉയർത്തുന്നു. വർഗ്ഗീയ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ അധികാരവും , നിയമ വിരുദ്ധ മാർഗ്ഗങ്ങളിലൂടെ സാമ്പത്തീക ആധിപത്യവും നേടുന്ന സെമിറ്റിക് മതസ്ഥർ സമസ്ത മേഖലകളിലും ഹൈന്ദവ ജനതയെ മെലിയിച്ചുണക്കി ദരിദ്രരാക്കി അവരുടെ അവശതകളെ ചൂഷണം ചെയ്ത് മത പരിവർത്തനങ്ങൾക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണ്. തൽഫലമായി വിഘടനവാദവും , ഭാരതീയ സംസ്കാരം ചോദ്യം ചെയ്യപ്പെടുകയും , രക്തച്ചൊരിച്ചിലിനും ഇടവരുത്തുന്നു.
ഇതിനെ അതീജീവിക്കണമെങ്കിൽ ഓരോ ഹിന്ദു കുടുംബവും സാമ്പത്തീകമായി സ്വാശ്രയത്വം നേടുകയും തങ്ങളുടെ സാംസ്കാരിക സ്വത്വം മനസിലാക്കാൻ ശ്രമിക്കുകയും വേണം.
ഓരോ ഹിന്ദു കുടുംബങ്ങളുടെയും ഭൗതീക പുരോഗതിക്ക് വേണ്ടിയും അദ്ധ്യാത്മീക പുരോഗതിക്കു വേണ്ടിയും സമഗ്രമായ ഇടപെടലുകൾ നടത്തുക എന്നതാണ് വ്യാസഭാരതി കൾച്ചറൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ മിഷൻ .
ഇതിനായി എന്തെല്ലാം പദ്ധതികളാണ് വ്യാസ ഭാരതി അവതരിപ്പിക്കുന്നതെന്ന് തുടർന്നുള്ള പേജുകളിലൂടെ വായിക്കുക ….
നമ്മുടെ പുരോഗതിയെ തടസപ്പെടുത്തുന്നതും അധഃപതനത്തെ ത്വരിതപ്പെടുത്തുന്നതെല്ലാം വിധിയെന്നോർത്ത് സ്വയം പഴിക്കാതെ , നമ്മെ ഉയർത്തുന്നതും സമരസപ്പെടുത്തുന്നതുമായ എല്ലാ അവസരങ്ങളെയും പ്രയോജനപ്പെടുത്തി കൊണ്ട് നമുക്ക് മുന്നേറാം …